നവോദയ സുലൈ അസ്കാൻ യൂണിറ്റ് രൂപീകരിച്ചു
Monday, November 14, 2016 6:43 AM IST
റിയാദ്: സുലൈ അസ്കാനിലെ തൊഴിലാളി ക്യാമ്പ് കേന്ദ്രീകരിച്ച് നവോദയയുടെ പുതിയ യൂണിറ്റ് നിലവിൽ വന്നു. സെക്രട്ടറി ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. അൻവാസ്, രവീന്ദ്രൻ, കുമ്മിൾ സുധീർ, ലത്തീഫ്, ബാലകൃഷ്ണൻ, ഇബ്രാഹിം, ജയകുമാർ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഉണ്ണി (പ്രസിഡന്റ്), ഹനീഫ (സെക്രട്ടറി), ബൈജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.