ലാൽകെയഴ്സ് കുവൈറ്റ് ചാപ്റ്റർ രൂപീകരിച്ചു
Monday, November 14, 2016 6:46 AM IST
കുവൈത്ത്: മെഗാസ്റ്റാർ മോഹൻലാൽ ആരാധകരുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ‘ലാൽ കെയേഴ്സ്’ കുവൈത്തിൽ പ്രവർത്തനമാരംഭിച്ചു. ‘ഹെൽപിംഗ് ഹാൻഡ്സ് ആർ ബെറ്റർ ദാൻ പ്രയിംഗ് ലിപ്സ്’ എന്ന ആപ്തവാക്യത്തിൽ പ്രവത്തനമാരംഭിച്ച സംഘടന ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയിട്ടുണ്ട്.

ലാൽകെയേഴ്സ് കുവൈത്ത് ചാപ്റ്ററിന്റെ നിർവാഹക സമിതി രൂപീകരണ യോഗം കുവൈത്തിലെ ജലീബിൽ നടന്ന നിർവാഹക സമിതി രൂപീകരണ യോഗത്തിൽ ആർ.ജെ. രാജേഷ് (പ്രസിഡന്റ്), ജോസഫ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ഷിബിൽ ലാൽ (സെക്രട്ടറി), അഖിൽ രാജേന്ദ്രൻ (ജോ. സെക്രട്ടറി) അനീഷ് നായർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

യോഗത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതോളം പ്രവർത്തകർ പങ്കെടുത്തു. ഭാവി പ്രവർത്തനപരിപാടികളുടെ ഭാഗമായി കുവൈത്തിലും നാട്ടിലും വിവിധ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ യോഗം തീരുമാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ