മിഷിഗൺ മലയാളി ഫാർമസിസ്റ്റ്സ് അസോസിയേഷൻ രൂപീകരിച്ചു
Monday, November 14, 2016 6:46 AM IST
ഡിട്രോയിറ്റ്: മിഷിഗണിലേക്ക് കുടിയേറിയ ഫാർമസിസ്റ്റുകളുടെ സംഘടനയായി മിഷിഗൺ മലയാളി ഫാർമസിസ്റ്റ്സ് അസോസിയേഷൻ രൂപീകരിച്ചു. നവംബർ ഒമ്പതിന് മിഷിഗണിലെ ഫാർമിംഗ്ടൺ ഹിൽസിലുള്ള സാഫ്രോൺ റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികളായി സോജൻ തോമസ് (പ്രസിഡന്റ്), ബിജു ജോസഫ് (സെക്രട്ടറി), ബോബി ഏബ്രഹാം (ട്രഷറർ) എന്നിവരേയും

ബോർഡ് മെംബർമാരായി ജൂഡി കോട്ടൂർ, ഷീന ജോസഫ്, ജോളി മണിമലേത്ത്, സജി ജോസഫ് എന്നിവരേയും യൂത്ത് റെപ്പായി ജെബി മാത്യുവിനേയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: സോജൻ തോമസ് 734 578 4113, ബിജു ജോസഫ് 586 604 9147,
ബോബി എബ്രഹാം 248 250 3492.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്