മങ്ക വോളിബോൾ ടൂർണമെന്റ്: ടീം കറി ജേതാക്കൾ
Monday, November 14, 2016 7:31 AM IST
സാൻഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക) യുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് വോളിബോൾ ടൂർണമെന്റിൽ ടീം കറി (സാൻ ജോസ്) ജേതാക്കൾക്കുള്ള ആയിരം ഡോളർ കാഷ് അവാർഡും എവറോളിംഗ് ട്രോഫിയും കരസ്‌ഥമാക്കി.

കലിഫോർണിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പന്ത്രണ്ടു മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സാൻലി ആൻഡ്രോ വോളിബോൾ ക്ലബ് രണ്ടാം സ്‌ഥാനക്കാർക്കുള്ള 400 ഡോളർ കാഷ് അവാർഡും എവറോളിംഗ് ട്രോഫിയും കരസ്‌ഥമാക്കി.

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക)യുടെ വോളിബോൾ ടൂർണമെന്റ് വിജയിപ്പിക്കുന്നതിനായി സഹകരിച്ച സ്പോൺസേഴ്സ്, തെക്കേക്കു ഫാമിലി, ചാൾസ് നെല്ലാരി അറ്റോർണി, പോൾ തോട്ടുങ്കൽ റീൽറ്റർ, ബേ ഏരിയയിലെ മലയാളി സ്പോർട്സ് പ്രേമികൾ, സുനിൽ വർഗീസ് നേതൃത്വത്തിലുള്ള വോളന്റിയേഴ്സ് എന്നിവർക്കുള്ള നന്ദി മങ്ക പ്രസിഡന്റ് ബെൻസി അലക്സ് മാത്യു അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം