മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ ഹോളിഡേ പാർട്ടി ഡിസംബർ നാലിന്
Tuesday, November 15, 2016 2:34 AM IST
ഷിക്കാഗോ: ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രൊഫഷണൽസിനേയും പ്രതിനിധാനം ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (MRA) 2016 ഹോളിഡേ പാർട്ടി ഡിസംബർ നാലിനു ഡസ്പ്ലെയിൻസിലുള്ള ക്ലബ് കാസാ ബാങ്ക്വറ്റിൽ (353 North River Road , Des Plaines) വച്ചു വൈകുന്നേരം ആറിനു നടത്തും.

ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ, കാറ്റ്സ്കാൻ, എംആർഐ , റേഡിയേഷൻ തെറാപ്പി, നുക്ലീയർ മെഡിസിൻ, ആൾട്രാസൗണ്ട് , മാമോഗ്രാഫി പ്രോഫെഷനൽസും കുടുംബ സമേതം ഈ ഫാമിലി പാർട്ടിയിൽ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

റേഡിയോളജി മേഖലയിൽ ഈ വർഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ ചടങ്ങിൽ ആദരിക്കുന്നതയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് 224.522.9157 സെക്രടറി മാറ്റ് വിലാങ്ങാട്ടുേൾരി (630 728 6655) എന്നിവരുമായി ബന്ധപെടുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം