മലപ്പുറം വലിയങ്ങാടി മഹല്ല് കമ്മിറ്റി പതിനേഴാം വാർഷികം ആഘോഷിച്ചു
Tuesday, November 15, 2016 8:58 AM IST
റിയാദ്: മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ കമ്മിറ്റിയുടെ പതിനേഴാമത് വാർഷികവും ജനറൽ ബോഡിയും റിയാദ് ബത്തയിലെ മാസ് ഓഡിറ്റോറിയത്തിൽ നടന്നു.

പരിപാടി റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) പ്രസിഡന്റ് ഇബ്രാഹിം തറയിൽ ഉദ്ഘാടനം ചെയ്തു. നടുത്തൊടി അബ്ദുൽ ജബാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പൊന്മളയുടെ നേതൃത്വത്തിൽ ‘സോഷ്യൽ മീഡിയയുടെ ഉപയോഗവും ദുരുപയോഗവും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. കെ.കെ. മുഹമ്മദ് റയാൻ, വാടാകളത്തിൽ മുഹമ്മദ് റിദ്വാൻ എന്നിവർ ഖിറാഅത്ത് നടത്തി. സെക്രട്ടറി അബ്ദുൽ റഷീദ് കൊട്ടേക്കാടൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുസമ്മിൽ തേങ്ങാട്ട്, റസാഖ് കാടേങ്ങൽ, മുനീർ കമ്പർ, വാടാകളത്തിൽ നാസർ എന്നിവർ പ്രസംഗിച്ചു.

17 വർഷങ്ങളായി കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. ആറു വർഷമായി വർഷത്തിൽ ഒരു വീട് എന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷം നാട്ടിലെ കമ്മിറ്റിയുമായി സഹകരിച്ച് നിർധനരായ മൂന്ന് കുടുംബത്തിന് വീട് വയ്ക്കുന്നതിന് 10 സെന്റ് സ്‌ഥലം വാങ്ങാൻ തീരുമാനിച്ചു. ബഷീർ അറബിയും ഇഖ്തിയാറും പ്രശ്നോത്തരി അവതരിപ്പിച്ചു. സമദ് ശീമാടൻ നയിച്ച ഗ്രീൻ ടീം ഒന്നാം സ്‌ഥാനവും സഫീർ കുട്ടിപ്പ കൂട്ടിലങ്ങാടി നയിച്ച റെഡ് ടീം രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി.

പുതിയ ഭാരവാഹികളായി നടുത്തൊടി അബ്ദുൾ ജബാർ (പ്രസിഡന്റ്), അബ്ദുൾ റഷീദ് കൊട്ടേക്കാടൻ (സെക്രട്ടറി), നാസർ വാടക്കുളം (ട്രഷറർ) എന്നിവരെയും ഹംസക്കുട്ടി പെരുവൻ കുഴിയിൽ (ഉപദേശക സമിതി ചെയർമാൻ), അലവി തോരപ്പ, ഹമീദ് ചോലക്കൽ, മൊയ്തീൻ കോയ ഹാജിയാർ പള്ളി (വൈസ് പ്രസിഡന്റ്), കമ്പർ മുനീർ, കളപ്പാടൻ ബഷീർ, കാടേങ്ങൽ റസാഖ്, ഉപ്പൂടൻ നയീം, കണ്ണൻ തൊടി സാദിഖലി (ജോയിന്റ് സെക്രടറി), വാളൻ ബാബു (ജോയിന്റ് ട്രഷറർ), അവുലൻ മൊയ്തീൻ, മുസ്ലിയാർ കരീം, കലയത്ത് നാസർ, പൂവൻതൊടി കുഞ്ഞി മുഹമ്മദ്, മുജീബ് കൊട്ടേക്കോടൻ, തോരപ്പ കുഞ്ഞി മുഹമ്മദ്, മുസ്ലിയാർ ലത്തീഫ്, കണ്ണാട്ടി ബഷീർ എന്നിവരെയും തെരഞ്ഞെടുത്തു. (പലിശ രഹിത വായ്പ്പ, കുറി) വാടാക്കളം നാസർ, ഷഫീഖ്് കൊട്ടേക്കോടൻ. (മീഡിയ) പറമ്പിൽ ബഷീർ. (വർക്കിംഗ് കമ്മിറ്റി) കെ.കെ സാജു മൻസൂർ, പരിനജാത്ത്, മംഗരത്തൊടി സഹീർ, വരിക്കോടൻ സജാസ്, കെ.കെ.എസ് ഇസ്മായിൽ തങ്ങൾ, പൂളക്കണ്ണി റഷീദ്, സിദ്ദീഖ് ചോലക്കൽ, നാസർ പെരുവൻകുഴിയിൽ, മൊയ്തീൻ മംഗരത്തൊടി, എം. ജസാർ, ചിറക്കൽ ഷുക്കൂർ, കപ്പുക്കുത്ത് സൈതലവി, തോരപ്പ ഷുക്കൂർ, മുഹമ്മദ് പൊന്മള, സി.കെ. അബ്ദുറഹ്മാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തുടർന്ന് റിയാദ് റാക്കോ ടീം നടത്തിയ കോൽക്കളി നടന്നു. യുവർ ചോയ്സ് സ്പോൺസർ ചെയ്ത പ്രശ്നോത്തരി മത്സരത്തിനുള്ള ട്രോഫിയും സമ്മാന ദാനവും ബഷീർ അറബി, മുഹമ്മദ് ഉമ്മത്തൂർ എന്നിവർ നിർവഹിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ