അമേരിക്കയിൽ ജോയ് ആലുക്കാസിന്റെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ
Tuesday, November 15, 2016 8:58 AM IST
ഹിൽക്രോഫ്റ്റ്: പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനം ആരംഭിക്കുന്നു. നവംബർ 19ന് (ശനി) രാവിലെ സുഗർലൻഡ് മേയർ ജോ സിമ്മർ മാൻ പുതിയ ഷോറും ഉദ്ഘാടനം ചെയ്യും.

ജോയ് ആലൂക്കാസ് ഗ്രൂപ്പ് ആഗോളതലത്തിൽ സാന്നിധ്യം അറിയിക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് അമേരിക്ക. ന്യൂജേഴ്സിയിലും ഷിക്കാഗോയിലും അടുത്തതന്നെ പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കും. ലോകത്തുടനീളം 120ഓളം ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്‌താക്കൾക്കായി വിവിധ സെപ്ഷൽ ഓഫറുകൾ ജോയ് ആലുക്കാസ് ലഭ്യമാക്കുന്നുണ്ട്.