സാവിയോ ഫ്രണ്ടിന്റെ ഏകദിന സെമിനാർ സമാപിച്ചു
Tuesday, November 15, 2016 8:59 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്കു കീഴിലെ ബർമിംഗ്ഹാമിലെ കുട്ടികളുടെ സംഘടനയായ സാവിയോ ഫ്രണ്ട്സിന്റെ ഏകദിന സെമിനാർ വിവിധ പരിപാടികളോടെ സമാപിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാ. ജയ്സൺ കരിപ്പായി അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പാംപ്ലാനി, കോഓർഡിനേറ്റർ ഡോ. മനോജ് ജോസഫ്, പോൾ ആന്റണി, ഷാജു ജോസഫ്, സാലി സെബാസ്റ്റ്യൻ, ജോയ് എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന വിവിധ സെഷനുകളിൽ ഫാ. ജയ്സൺ കരിപ്പായി, ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, ബ്രദർ ഫ്രാൻസിസ് കുറുക്കൻകുന്നേൽ, ഫാ. ആന്റോ കരിപ്പായി, ഫാ. ജോസഫ് പാംപ്ലാനി, ഷാജു ജോസഫ്, സിസ്റ്റർ മിനി, ബ്രദർ ടോണി, ബെന്നി പെരിയപുറം, ഡോ. മനോജ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പതിനാല് മാസ് സെന്ററുകളിൽനിന്നുള്ള നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ മതബോധന ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് സെമിനാറിൽ പങ്കെടുത്ത്.

റിപ്പോർട്ട്: ബെന്നി പെരിയപുറം