പത്തനംതിട്ട ജില്ലാ അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും വീണ ജോർജിന് സ്വീകരണവും 20ന്
Tuesday, November 15, 2016 9:02 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ അസോസിയേഷൻ യുഎസ്എയുടെ പ്രവർത്തനോദ്ഘാടനം വിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

നവംബർ 20ന് (ഞായർ) വൈകുന്നേരം അഞ്ചിന് സ്റ്റാഫോർഡ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിപാടി.

ആറന്മുള എംഎൽഎയും മാധ്യമപ്രവർത്തകയുമായ വീണ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പ്രവർത്തനോദ്ഘാടനം നിർവഹിക്കും.

സമ്മേളനത്തിന്റെ വിജയത്തിനായി ശശിധരൻ നായർ, ജോർജ് ഫിലിപ്പ്, ഏബ്രഹാം ഈപ്പൻ, ജോർജ് കാക്കനാട്, പൊന്നുപിള്ള, ജയിംസ് കൂടൽ, ബ്ലസൻ ഹൂസ്റ്റൺ, അലക്സാണ്ടർ തോമസ്, സഖറിയ കോശി, റോയി വെട്ടുകുഴി, മാമ്മൻ ജോർജ്, ഷാജി കല്ലൂർ ചാർളി പടനിലം, റെനി കവലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ശശിധരൻ നായർ 832 860 0371, ജോർജ് ഫിലിപ്പ് 713 385 2355, ജയിംസ് കൂടൽ 914 987 1101, ബ്ലസൻ ഹൂസ്റ്റൺ 832 969 1167, സഖറിയ കോശി 281 780 9764, ജീമോൻ റാന്നി 407 718 4805.