മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിൽ ‘കൃഷ്ണേട്ടനും വിശുദ്ധ അന്നമ്മയും’
Tuesday, November 15, 2016 9:05 AM IST
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ കേന്ദ്രമായി മലയാള ഭാഷയുടെ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നവംബർ 13ന് വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസ് ഓഡിറ്റോറിയത്തിൽ ചേർന്നു.

ഹൂസ്റ്റണിലെ പ്രമുഖ എഴുത്തുകാരും ഭാഷാ സ്നേഹികളും പങ്കെടുത്ത സമ്മേളനത്തിൽ, മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോർജ് പുത്തൻകുരിശ് മോഡറേറ്ററായിരുന്നു. ബാബു തെക്കേകരയുടെ കൃഷ്ണേട്ടൻ എന്ന ചെറുകഥയും ജോസഫ് തച്ചാറയുടെ വിശുദ്ധ അന്നമ്മ എന്ന ചെറുകഥയും വായിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ രണ്ടു കഥകളുടേയും കഥാ രചനയും തന്തുവും ആധാരമാക്കി ആസ്വാദന നിരൂപണ ചർച്ചകളിൽ ഗ്രേറ്റർ ഹൂസ്റ്റണിലെ ഭാഷാസ്നേഹികളും എഴുത്തുകാരുമായ ടി.എൻ. സാമുവൽ, എ.സി. ജോർജ്, തോമസ് വർഗീസ്, പൊന്നുപിള്ള, ജോർജ് പുത്തൻകുരിശ്, ഊർമിള ദേവരാജ് കുറുപ്പ്, തോമസ് കുട്ടി വൈക്കത്തുശേരി, സെലിൻ ബാബു, ദേവരാജ് കാരാവള്ളിൽ, ടോം വിരിപ്പൻ, മേരിക്കുട്ടി ഏബ്രഹാം, ബാബു തെക്കേകര, കുര്യൻ മാത്യു, തോമസ് തയ്യിൽ, ജോസഫ് തച്ചാറ തുടങ്ങിയവർ പങ്കെടുത്തു.