നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല വ്രതാരംഭവും വലിയ പൊങ്കാലയും 19ന്
Tuesday, November 15, 2016 9:05 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല വ്രതാരംഭ പൂജകൾ രാവിലെ ഗണപതി ഹോമത്തോടെ ആരംഭിക്കും. രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ, 5.30ന് നിർമാല്യ ദർശനം തുടർന്ന് ഗണപതി ഹോമം. 7.30ന് പ്രഭാത പൂജകൾ, 10ന് ഉച്ചപൂജക്കുശേഷം നട അടയ്ക്കും. വൈകുന്നേരം ആറിന് ദീപാരാധന, ഏഴിന് ഭഗവതി സേവ, 7.30ന് അത്താഴ പൂജ എന്നിവയാണ് പ്രധാന പൂജകൾ. ക്ഷേത്ര മേൽശാന്തി ശ്രീജിത് അഡിഗയുടെ കാർമികത്വത്തിലാവും പൂജകൾ. മണ്ഡല വ്രതാരംഭത്തോടനുബന്ധിച്ചു ഭക്‌ത ജനങ്ങൾക്ക് ശബരിമല ദർശനത്തിനായി പ്രത്യേക പൂജകളോടെ മുദ്രമാല അണിയുവാനുള്ള പ്രത്യേക സജ്‌ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് (ഞായർ) ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540, വാസുദേവൻ 9560994118.

റിപ്പോർട്ട്: പി.എൻ. ഷാജി