ഫൊക്കാനക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാനാവും: സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി
Tuesday, November 15, 2016 9:09 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുമായി സഹകരിച്ച് ഒട്ടനവധി കാര്യങ്ങൾ ഫൊക്കാനക്ക് ചെയ്യാനാവുമെന്ന് സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി. ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാല് വർഷങ്ങൾക്ക്മുമ്പ് ഷിക്കാഗോയിൽ നടന്ന ഫൊക്കാന കൺവൻഷനിലും കേരളത്തിൽ നടന്ന ഫൊക്കാനയുടെ വിവിധ പരിപാടികളിലും റീജണൽ കോൺഫറൻസുകളിലും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭാഗഭാക്കാകാനും സാധിച്ചു. അമേരിക്കൻ മലയാളികളുടെ സംഘടനാ മികവും സഹജീവികളോടുള്ള സമീപനവും അടുത്തുനിന്ന് കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ നമ്മുടെ നാടിനോട് ഫൊക്കാന കാണിക്കുന്ന സ്നേഹവും കരുതലും ശ്ലാഘനീയമാണ് –സ്വാമിജി പറഞ്ഞു. ചടങ്ങിൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, പ്രസിഡന്റ് തമ്പി ചാക്കോ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ