ജോബോയ് മണലേലും, ആൻസ് മാളിയേക്കലും കെസിസിഎൻഎ ബോസ്റ്റൺ യൂണീറ്റ് ഭാരവാഹികൾ
Wednesday, November 16, 2016 2:48 AM IST
ബോസ്റ്റൺ: വടക്കേ ആമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ അത്മായ സംഘടനകളുടെ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ) ബോസ്റ്റൺ യൂണിറ്റിൽ പ്രസിഡന്റായി ജോബോയ് ജേക്കബ് മണലേലിനേയും, സെക്രട്ടറിയായി ആൻസ് ജോസഫ് മാളിയേക്കലിനേയും തെരഞ്ഞെടുത്തു.

ക്നാനായ യൂണിറ്റ് ബോസ്റ്റണിൽ സ്‌ഥാപിക്കുന്നതിന് നേത്യുത്വം നൽകുകയും, അതിന്റെ പ്രഥമ സാരഥിയാവുകയും, ബോസ്റ്റണിലെ മലയാളി അസോസിയേഷനായ കേരള അസോസിയേഷൻ ഓഫ് ന്യു ഇംഗ്ലണ്ടിലിനെ നയിച്ച ജോബോയിയും, പ്രാർത്ഥന ഗ്രൂപ്പിന് നേത്യുത്വവും, കലാമേഘലകളിലുള്ള വൈഭവവും തെളിയിച്ച ആൻസും അതിന്റെ ഭാരവാഹികളാകുന്നത് യൂണിറ്റിന്റെ വളർച്ചക്ക് ഏറെ പ്രചോദനമാകുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ബിനോയി സ്റ്റീഫൻ കിഴക്കനടി