അൽ മദീന ഹൈപ്പർമാർക്കറ്റിൽ ശൈത്യകാല പ്രൊമോഷൻ ആരംഭിച്ചു
Wednesday, November 16, 2016 3:59 AM IST
റിയാദ്: അൽ മദീന ഹൈപ്പർ മാർക്കറ്റിന്റെ ശൈത്യകാല പ്രൊമോഷന് ‘ഫൈവ് മൾട്ടിപ്പിൾ ഫൈവ് ധമാക്ക’ എന്ന പേരിൽ തുടക്കമായി. റിയാദിലെ ഗുബൈറയിലുള്ള ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലും 5,10,15,20,25 എന്നീ വില നിലവാരത്തിൽ ഗുണമേൻമയുള്ള സാധനങ്ങൾ ഉപഭോക്‌താക്കൾക്ക് ലഭ്യമാക്കുമെന്ന് അൽ മദീന മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.

ഡിസംബർ ആറ് വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷൻ സെയിലിന്റെ ഭാഗമായി കുട്ടികൾക്കും വീട്ടമ്മമാർക്കുമായി മൈ മോം മിനുട്ട് ടു വിൻ ഇറ്റ് ഗെയിംസ്, കുക്കിംഗ് ക്ലാസ് വിത്ത് ലൈവ് ഡെമോൺസ്ട്രേഷൻ, പഞ്ചഗുസ്തി മത്സരം, പാചക മത്സരം, സ്മാർട്ട് കിഡ്, പ്രഛന്നവേഷ മത്സരം തുടങ്ങിയ വിനോദ വിജ്ഞാന പരിപാടികൾ അരങ്ങേറും.

ദുബായ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അൽ മദീന ഗ്രൂപ്പിന്റെ സൗദിയിലെ ആദ്യ സംരഭമായ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി ആകർഷകങ്ങളായി ഒട്ടനവധി പദ്ധതികളും സെയിൽസ് പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ഷംസീർ തുണ്ടിയിൽ, ശിഹാബ് കൊടിയത്തൂർ, എം.സി.എൻ മുഹമ്മദ് ഷബീർ, അഷ്റഫ് ശുക്കൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ