കണ്ണൂർ പ്രീമിയർ ലീഗ് രണ്ടാം എഡിന് നവംബർ 17ന് തുടക്കമാകും
Wednesday, November 16, 2016 6:20 AM IST
ജിദ്ദ: യുടിഎസ്സി (യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ്) സൗദി അവതരിപ്പിക്കുന്ന കെപിഎൽ (കണ്ണൂർ പ്രീമിയർ ലീഗ്) രണ്ടാം എഡിഷന് നവംബർ 17ന് ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ (ബദർ ബേക്കറിക്ക് സമീപം) തുടക്കം കുറിക്കും.

കണ്ണൂർ ജില്ലക്കാരുടെ വാരാന്ത്യ അവധിദിനങ്ങൾ ക്രിക്കറ്റ് കളിയിലൂടെ കൂട്ടി ചേർക്കുന്നതിനായി ജിദ്ദയിലും പരിസരങ്ങളിലും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രിക്കറ്റിന്റെ ഈറ്റില്ലം ആയ കണ്ണൂർ തലശേരി പ്രദേശങ്ങളിലെ കളിക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് കെപിഎൽ അഥവാ കണ്ണൂർ പ്രീമിയർ ലീഗ് കഴിഞ്ഞ വർഷം രൂപം കൊണ്ടത്. ആദ്യ സീസൺ വൻ വിജയമായതിനെതുടർന്ന് എല്ലാ വർഷവും രണ്ടു ടൂർണമെന്റ്കൾ വീതം സംഘടിപ്പിക്കുവാൻ സംഘാടകർ തീരുമാനിച്ചു.

12 ഓവർ വീതമുള്ള മത്സരങ്ങൾ നാല് ടീമുകളായി തിരിച്ചാണ് സംഘടിപ്പിക്കുന്നത്. ടി.വി. റിയാസ് നയിക്കുന്ന താണ ചാലഞ്ചേഴ്സ്, ഷാനിയുടെ നേതൃത്വത്തിൽ ലോഗൻസ് ടെൽകൻസ്, റഫ്ഷാദ് നയിക്കുന്ന സിറ്റി റൈഡേഴ്സ്, ഹിശാം താഹയുടെ സ്റ്റേഡിയം ഫിനിക്സ് എന്നീ ടീമുകളാണ് ലീഗ് റൗണ്ടിൽ ഏറ്റുമുട്ടുക. ഉദ്ഘാടന മത്സരത്തിൽ ലോഗൻസ് ടെൽകൻസ് ടീം താണ ചലഞ്ചേഴ്സിനെ നേരിടും. രണ്ടാമത്തെ മത്സരത്തിൽ സിറ്റി റൈഡേഴ്സ് സ്റ്റേഡിയം ഫിനിക്സിനെ നേരിടും. രാവിലെ 9.30 നാണ് ഉദ്ഘാടന മത്സരം. കൂടുതൽ പോയിന്റ് നേടുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. എട്ടു ആഴ്ചകൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഫെബ്രുവരി ആദ്യ വാരം നടക്കും.

ഫ്യുച്ചർ ലൈറ്റ് മുഖ്യ പ്രായോജകരായ ടൂർണമെന്റിന്റെ സഹ പ്രായോജകർ അൽ കബീർ ഫ്രോസൺ ഫുഡ്, രാരാ ആവിസ് റസ്റ്ററന്റ്, ഫീനിക്സ് എന്നിവരാണ്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ