അല ചാപ്റ്ററുകൾ ആരംഭിക്കുന്നു
Wednesday, November 16, 2016 6:22 AM IST
ഗാർലൻഡ് (ടെക്സസ്): അമേരിക്കയിലെ പുരോഗമന സാംസ്കാരിക സംഘടനയായ ‘അല’ (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) സംഘടനയുടെ നാഷണൽ കൺവൻഷന്റെ ഭാഗമായി നോർത്ത് ടെക്സസ്, ഫ്ളോറിഡ, ന്യൂജേഴ്സി ചാപ്റ്ററുകൾ ആരംഭിക്കുന്നു.

ഫ്ളോറിഡ ചാപ്റ്റർ മയാമിയിൽ നവംബർ 27നും നോർത്ത് ടെക്സസ് ചാപ്റ്റർ ഡിസംബർ മൂന്നിന് ഡാളസിലും മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ സാന്നിധ്യത്തിൽ തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ഡോ. രവി പിള്ള അറിയിച്ചു.

നവംബർ 26ന് ന്യുയോർക്കിൽ നടക്കുന്ന നാഷണൽ കൺവൻഷനിൽ ന്യൂജേഴ്സി ചാപ്റ്ററിനും തുടക്കം കുറിക്കും.

വിവരങ്ങൾക്ക്: ഏബ്രഹാം കളത്തിൽ (ഫ്ളോറിഡ) 5618275896, മനോജ് മഠത്തിൽ (ഡാളസ്) 4693644933, രമേഷ് നായര് (ന്യുജേഴ്സി) 8622432303, ഡോ. ജേക്കബ് തോമസ് 7184062541.

റിപ്പോർട്ട്: രാജു തരകൻ