ദിലീപ് ഷോ 2017: ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Wednesday, November 16, 2016 6:23 AM IST
കലിഫോർണിയ: സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2017 മേയ് അഞ്ചിന് നടക്കുന്ന സംഘടിപ്പിക്കുന്ന ദിലീപ് ഷോ 2017 ന്റെ ടിക്കറ്റ് വിതണോദ്ഘാടനം ചെയ്തു.

പ്രീമോണ്ട് ആർക്ക റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ താപ്പക്ക് ആദ്യ സ്പോൺസർ ടിക്കറ്റ് നൽകി പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിക്കുകയും നിരവധി അവാർഡുകൾ കരസ്‌ഥമാക്കുകയും ചെയ്തിട്ടുള്ള ശ്രീനിവാസിന് സ്വീകരണം നൽകി. സിലിക്കോൺ വാലി ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി ഗോപകുമാർ, ട്രഷറർ സുജിത് ഐസക്, സോൺ ചെയർ ജയിംസ് വർഗീസ്, കേഷി ജോൺ, സാബു പീറ്റർ, നാന കൃഷ്ണകുമാർ, ഷാജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ദിലീപ് ഷോയുടെ ടിക്കറ്റ് റിസർവേഷനായി ജോർജ് വർഗീസ് 408 829 1888, ഗോപകുമാർ 650 743 1151 എന്നിവരെ ബന്ധപ്പെടുക.

റിപ്പോർട്ട്: ജയിംസ് വർഗീസ്