യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ വേണ്ടാത്തവർക്ക് മുൻകൂർ പ്രവേശനാനുമതി
Wednesday, November 16, 2016 6:26 AM IST
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് വീസ വേണ്ടാത്തവരായ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പൗരത്വമുള്ളവർക്ക് മുൻകൂർ പ്രവേശനാനുമതി വരുന്നു. യൂറോപ്യൻ യൂണിയൻ പൗരത്വമുള്ളവർക്ക് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (എസ്ടാ) മാതൃകയിലാണ് ഈ പുതിയ പദ്ധതി.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിക്ക്േ മുൻകൂർ വീസ വേണ്ടാത്തവർ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണമെന്നതാണ് എതിയാസ് (യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം). ഈ സിസ്റ്റം നടപ്പാക്കി തുടങ്ങിയാൽ ഭീകരപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വിലയിരുത്തുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിക്ക്േ മുൻകൂർ വീസ വേണ്ടാത്ത രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചിട്ടുള്ള മറ്റ് രാജ്യക്കാരുടെ കഴിഞ്ഞകാല വിവരങ്ങൾ ഈ സിസ്റ്റത്തിലൂടെ അറിയാൻ സാധിക്കും.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പാർലമെന്റുകൾ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം അംഗീകരിച്ച് കഴിഞ്ഞാൽ ഉടനെ ഇത് പ്രാബല്യത്തിൽ കൊണ്ടുവരും. യൂറോപ്യൻ യൂണിയൻ കമ്മീഷനും പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഈ സിസ്റ്റം നടപ്പാക്കാൻ വിഷമം ഉള്ളതായി കണക്കാക്കുന്നില്ല.

റിപ്പോർട്ട്: ജോർജ് ജോൺ