നോർക്ക പ്രവാസി ഐഡി കാർഡ് സഹായ കേന്ദ്രം പ്രവർത്തനം തുടരുന്നു
Wednesday, November 16, 2016 9:46 AM IST
കുവൈത്ത്: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ആനുകൂല്യങ്ങൾക്കും സേവനങ്ങൾക്കുമായുള്ള നോർക്ക പ്രവാസി ഐഡി കാർഡിന്റെ പ്രവർത്തനം കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈത്തിന്റെ വിവിധ മേഖലകളിലായി നടന്നു വരുന്നു.

കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള തിരിച്ചറിയൽ രേഖയാണ് ഈ ഐഡി കാർഡ്. മാത്രവുമല്ല അപകടങ്ങൾ മൂലമുള്ള മരണങ്ങൾക്ക് രണ്ടു ലക്ഷം രൂപ ഇൻഷ്വറൻസ്, അപകടങ്ങളിൽപെട്ടുണ്ടാകുന്ന അംഗ വൈകല്യങ്ങൾക്ക് നഷ്‌ടപരിഹാരവും പ്രവാസി ഐഡി കാർഡ് ഉടമകൾക്ക് ലഭിക്കും.

എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതു വരെ കുവൈത്തിലെ കലയുടെ അബാസിയ, സാൽമിയ, അബുഹലീഫ, ഫഹാഹീൽ തുടങ്ങിയ നാല് മേഖല സെന്ററുകളിൽ ഫോറങ്ങൾ പൂരിപ്പിക്കാനുള്ള സഹായികൾ ഉണ്ടാകും. സേവനം ആവശ്യമുള്ളവർ തങ്ങളുടെ പാസ്പോർട്ടിന്റെ ആദ്യപേജ്, വീസ പേജ്, അവസാന പേജ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയതും സിവിൽ ഐഡി കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ഒരു ദീനാർ എഴുനൂറ്റി അൻപത് ഫിൽസും (രജിസ്ട്രേഷൻ ഫീസ് 300 രൂപ, ഐഡി ഫീസും ഡിഡി ചാർജും ഉൾപ്പെടെ) കൈവശം കരുതണം. അപേക്ഷാ ഫോറങ്ങൾ സഹായ കേന്ദ്രങ്ങളിൽ ലഭ്യമാണ്. നോർക്ക വെബ്സൈറ്റായ ംംം.ിീൃസമൃീീേെ.ിലേ ൽ നിന്നും അപേക്ഷാ ഫോറം ഡൗൺ ലോഡ് ചെയ്യാവുന്നതുമാണ്.

വിവരങ്ങൾക്ക്: 94013575, 55464559, 60315101, 97817100, 67765810, 66013891, അബുഹലീഫ (60744207), ഫഹാഹീൽ (66117670), അബാസിയ (60383336), സാൽമിയ (60388988) ഫർവാനിയ (94041755), റിഗായ് (90082508), കുവൈറ്റ് സിറ്റി (97492488), മംഗഫ്(97264683) മഹബുള്ള (51358822) വഫ്ര (97109504).

റിപ്പോർട്ട്: സലിം കോട്ടയിൽ