ജിജോ പറോക്കാരൻ നിര്യാതനായി
Wednesday, November 16, 2016 10:08 AM IST
മ്യൂണിക്ക്: മ്യൂണിക്കിലെ ഇന്ത്യൻ ജനറൽ കോൺസുലേറ്റിലെ മാർക്കറ്റിംഗ് ഓഫീസർ ജിജോ പറോക്കാരൻ (43) നിര്യാതനായി. സംസ്കാരം സ്വദേശമായ അങ്കമാലിക്കടുത്തുള്ള മാമ്പ്രയിൽ പിന്നീട്.

ഭാര്യ നിഷ പുത്തൻപീടിക പടിഞ്ഞാറേത്തല കുടുംബാഗം. മകൾ: നക്ഷത്ര (3).

പിതാവ്: സ്റ്റീഫൻ, മാതാവ് : പരേതയായ മേരി (വടക്കുംചേരി കുടുംബാംഗം). സഹോദരങ്ങൾ: ഷാജൻ, ജോഷി.

കേരള സമാജം കൊളോൺ ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരിയുടെ സഹോദരി പുത്രനാണ് പരേതൻ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ