‘തിയോളജി ഓഫ് ദി ബോഡി ഫോർ ലൈഫ്’ സെമിനാർ ഡിസംബർ 3,4 തീയതികളിൽ കാനഡയിൽ
Thursday, November 17, 2016 6:26 AM IST
ടൊറന്റോ: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ‘തിയോളജി ഓഫ് ദി ബോഡി’ പഠനങ്ങളെ ആസ്പദമാക്കി രണ്ടു ദിവസത്തെ സെമിനാർ ഡിസംബർ 3, 4 തീയതികളിൽ (ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ) മൈക്കിൾ പവർസെയിന്റ് ജോസഫ് ഹൈസ്കൂളിൽ വച്ചു (105 Eringate Drive, Etobicoke, ON, M9C 3Z7) അധ്യാപകർക്കും മാതാപിതാക്കൾക്കും മുതിർന്ന യുവാക്കൾക്കും വേണ്ടി കാനഡയിലെ സിറോ മലബാർ അപ്പോസ്തോലിക് എക്സാർക്കേറ്റിന്റെ നേതൃത്തത്തിൽ തയാറാക്കിയിരിക്കുന്നു.

സെമിനാർ നയിക്കുന്നത് ‘തിയോളജി ഓഫ് ദി ബോഡി ഫോർ ലൈഫ്’ മിനിസ്ട്രിയുടെ സ്‌ഥാപകനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘തിയോളജി ഓഫ് ദി ബോഡി’ ക്ലാസുകളും സെമിനാറുകളും നടത്തിവരുന്ന ബാബു ജോൺ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: (ബേബി സിറ്റിങ് സൗകര്യമുണ്ടായിരിക്കും) റവ. ഫാ. സെബാസ്റ്റ്യൻ അരികാട്ട് ഫോൺ: 6479919676, റവ. ഫാ. തോമസ് വലുംമേൽ, ഫോൺ: 6479276556, ജെൻസി മാത്യു, ഫോൺ: 6478776775, ഏഞ്ചൽ മാത്യു, ഫോൺ: 6477064042, സന്തോഷ് തോമസ്, ഫോൺ: 4163562800, ബിജു ഡേവീസ്, ഫോൺ: 4168772458. Website: www.tobforlife.org, email: [email protected]

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം