എം.ബി. രാജേഷ് എംപിക്കും, വീണ ജോർജ് എംഎൽഎക്കും സ്വീകരണം നൽകുന്നു
Thursday, November 17, 2016 6:27 AM IST
ഹ്യൂസ്റ്റൺ: എം.ബി. രാജേഷ് എംപി., മുൻ മാധ്യമ പ്രവർത്തകയും ഇപ്പോൾ പത്തനംതിട്ട എംഎൽഎയുമായ വീണ ജോർജ് എന്നിവർക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹുസ്റ്റൺ (MAGH) വമ്പിച്ച സ്വീകരണം നൽകുന്നു.

ഹുസ്റ്റൺ മലയാളികളുടെ തറവാടായ കേരള ഹൗസിൽ (1415 Packer Ln, Stafford, TX 77477) നവംബർ 20 ഞായറാഴ്ച വൈകുന്നേരം നാലിനാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രസിഡന്റ് എബ്രഹാം ഈപ്പൻ അറിയിച്ചു.

തദവസരത്തിൽ അസോസിയേഷൻ ഭാരവാഹികളെ കൂടാതെ ഫൊക്കാന, ഫോമ നേതാക്കളും ഹുസ്റ്റണിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കുന്നതും, എം.ബി. രാജേഷിനും, വീണ ജോർജിനും ആശംസകളർപ്പിക്കുകയും ചെയ്യുമെന്നു എബ്രഹാം ഈപ്പൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: റെനി കവലയിൽ (പ്രോഗ്രാം കോഓർഡിനേറ്റർ) 281 300 9777.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ