ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും: വീണ ജോർജ് എംഎൽഎ
Thursday, November 17, 2016 6:27 AM IST
ന്യൂയോർക്ക്: ആറന്മുളയുടെ പൈതൃകവും സംസ്കാരവും പ്രകൃതിഭംഗിയും കോർത്തിയിണക്കിയ ടൂറിസ്റ്റ് പദ്ധതിയുടെ ഫൈനൽ പ്രൊജക്റ്റ് സർക്കാരിന് സമർപ്പിച്ചതായി വീണ ജോർജ് എംഎൽഎ അഭിമുഖത്തിൽ പറഞ്ഞു

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമശ്രീ അവാർഡ് സ്വീകരിക്കാനായി അമേരിക്കയിൽ എത്തിയ വീണ ജോർജ് എംഎൽഎ ആറന്മുളയുടെ പ്രകൃതി നശിപ്പിച്ചിട്ട് ആറന്മുളയിൽ വിമാനാത്താവളം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം ഉണ്ടാകുന്നത് ഇടതുപക്ഷ ഗവൺമെന്റിന്റെ ആഗ്രഹമെന്നും പറഞ്ഞു. മാധ്യമരരംഗവും രാഷ്ര്‌ടീയരംഗവും താരതമ്യം ചെയ്യുമ്പോൾ, മാധ്യമപ്രസ്‌ഥാനത്തിന്റെ തുടർച്ചയാണ് തനിക്ക് പൊതുപ്രവർത്തനമെന്നും ജനങ്ങൾക്ക് നീതി നിഷേധിക്കുമ്പോൾ അതിന് പരിഹാരം കാണുന്ന മഹനീയമായ പ്രവർത്തനമാണ് രാഷ്ര്‌ടീയരംഗമെന്നും വീണ ജോർജ് പറഞ്ഞു.



ഒരു ശുപാർശയുമില്ലാതെ മുഖ്യമന്ത്രിയടക്കം ഏത് മന്ത്രിയേയും സാധാരണക്കാർക്ക് ഇപ്പോൾ കാണാം. ഒരു ഇടനിലക്കാരും വേണ്ട. ശുപാർശയും വേണ്ട. ഫോണിലോ, നേരിട്ടോ, കത്തായോ പരാതിപ്പെട്ടാൽ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ഉണ്ടാകും. അതാണ് പിണറായി വിജയൻ. ആറന്മുളയിൽ അഴിമതി വിമുകതമണ്ഡലമായി താൻ പ്രഖ്യാപിച്ചു കഴിഞ്ഞു. എത്ര താപ്പാനകളായ ഉദ്യോഗസ്‌ഥർ ഉണ്ടെങ്കിലും പൊതുപ്രവർത്തകർക്കു, സ്വയം നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ ഏതു അഴിമതിക്കാരും മനസുമാറ്റി നേരായ മാർഗ്ഗത്തിൽ എത്തും. അതാണ് തന്റെ ആറന്മുളയിലെ അനുഭവമെന്നു വീണ പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കനല്കുന്നു മാധ്യമശ്രീ പുരസ്കാരം ഈ 19 നു ഹൂസ്റ്റണിൽ വച്ചു സ്വീകരിക്കുമ്പോൾ മാധ്യമപ്രവർത്തനത്തിനു തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും പ്രസിഡെന്റ് ശിവൻ മുഹമ്മക്കും പ്രസ്ക്ലബ്ബിന്റെ മറ്റുഭാരവാഹികൾക്കും നന്ദി അറിയുക്കുന്നതോടൊപ്പം തന്റെ മുമ്പോട്ടുള്ള പ്രവത്തനത്തിൽ ഈ അവാർഡ് തനിക്കുകൂടുതൽ ഉത്തരവാദിത്തം നൽകുന്നതായി വീണ പറഞ്ഞു.