‘കാട് പൂക്കുന്ന നേരം’ സ്ക്രീനിംഗ് നവംബർ 28–ന്
Thursday, November 17, 2016 6:28 AM IST
ലോസ്ആഞ്ചലസ്: ‘കാട് പൂക്കുന്ന നേരം’ എന്ന ചിത്രത്തിന്റെ ഗോൾഡൻ ഗ്ലോബ് നോമിനേഷനു വേണ്ടിയുള്ള ഔദ്യോഗിക സ്ക്രീനിംഗ് നവംബർ 28 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു ലോസ്ആഞ്ചലസിലെ സാന്താ മോണിക്കാ ഡിക്ക് ക്ലാർക്ക് സ്ക്രീനിംഗ് റൂമിൽ നടക്കും.

പ്രദർശനത്തിനു ശേഷം സംവിധായകൻ ഡോ.ബിജു, നിർമ്മാതാവ് സോഫിയാ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയിംസ് പോൾ എന്നിവരുമായി മീറ്റ് ദി പ്രസും ഉണ്ടായിരിക്കും.

റിപ്പോർട്ട്: ജോൺസൺ ചീക്കംപാറയിൽ