‘സിജി കുവൈത്ത്’ കുട്ടികൾക്കായി കാരൃർ ശില്പശാല സംഘടിപ്പിച്ചു
Thursday, November 17, 2016 6:29 AM IST
കുവൈത്ത്: സിജി കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തിൽ തൊഴിൽ മേഖലയിലെ വർധിച്ചുവരുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ കുട്ടികൾക്കായി ശില്പശാല സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സഘടിപ്പിച്ച വരുന്ന ISCON 2016 പരിപാടിയുടെ ഭാഗമായി നവമ്പർ 12 നു ഖുർതുബ ഇഹ്യത്തുറാസ് ഓഡിറ്റോറിയംത്തിൽ നടന്ന പരിപാടിയിൽ "Plan your carrier for better tomorrow" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാലയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമായിരുന്നു.

ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ എങ്ങിനെ ശാസ്ത്രീയമായും സുരക്ഷിതമായും തൊഴിൽ മേഖല എങ്ങിനെ തിര്ഞ്ഞെടുക്കാം എന്ന വിഷയത്തിൽ പ്രമുഖ മനുഷ്യ വിഭവശേഷി വിദഗ്ധനും സിജി ഖത്തർ പ്രതിനിധിയുമായ മുഹമ്മദ് ഫൈസൽ കുട്ടികൾക്കായി വിശതീകരിച്ചു.
കുവൈത്തിലെ വിവിധ സ്കൂളുകളിൽ നിന്നുമായി നാനൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
ഉൃ. അമീർ അഹമ്മദ് സിജി (CIGI 'Center for Information and Guidance India) യുടെ പ്രവർത്തനങ്ങളെ സദസിനു പരിചയപ്പെടുത്തി.

സിജി കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു സന്നദ്ധ സംഘടന യാണ്. കഴിഞ്ഞ രണ്ടു ദശകത്തെ പ്രവർത്തനം മൂലം കേരളത്തിലെ പിന്നോക്ക ജന വിഭാഗങ്ങളിൽ സിജി വരുത്തിയ മറ്റത്തെ അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.


റിപ്പോർട്ട്: സലിം കോട്ടയിൽ