സഹൃദയ കേരളീയ പാരമ്പര്യം പുതുതലമുറക്ക് കൈമാറണം: കെ.പി രാമനുണ്ണി
Thursday, November 17, 2016 6:30 AM IST
റിയാദ്: ബഹുസ്വരതയിൽ സാമൂഹിക നീതി ഉറപ്പാക്കുന്നതിലൂടെ സമാധാനവും മാനവികതയും കൈവരിക്കാനാകുമെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ.പി രാമനുണ്ണി പറഞ്ഞു. ഫാഷിസത്തിനും അസമത്വത്തിനും പ്രതിരോധം തീർക്കാനുതകുന്ന *ബോധപൂർവ്വമുള്ള സാമൂഹിക സൗഹൃദങ്ങൾ ഇതിനാവശ്യമാണെന്നും തനിമ സംഘടിപ്പിച്ച ‘സമാധാനം മാനവികത’ കാമ്പയിെൻറ ഭാഗമായി റിയാദിൽ നടന്ന സമാപന ചടങ്ങിൽ അദ്ദേഹം വിശദീകരിച്ചു. അതിരുവിട്ട വിമർശനങ്ങളുടെ കലമ്പലുകളല്ല ജീവിത മാതൃകകളാണ് ഇതിന് ഉയർന്ന് വരേണ്ടത്. സ്നേഹ സൗഹൃദങ്ങളുടെയും കാരുണ്യത്തിെൻറയും കേരളീയ പാരമ്പര്യങ്ങളെ പുതുതലമുറയിലേക്ക് പകർന്നുകെടുത്തുകൊണ്ട് ജനമനസുകളിൽ നൻമയുടെ തുരുത്തുകൾ തീർക്കാനാകുമെന്നും ജീവിത അനുഭവങ്ങളുടെ ഓർമ്മകൾ പങ്ക്വെച്ചുകൊണ്ട് അദ്ദേഹം ഉണർത്തി.*

തനിമ അഖില സൗദി പ്രസിഡൻറ് സി.കെ നജീബ് അധ്യക്ഷനായിരുന്നു. കാമ്പയിൻ കോ ഓർഡിനേറ്റർ കെ.എം ബഷീർ കാമ്പയിൻ പ്രമേയം വിശദീകരിച്ചു. ഡോ.കെ ജയചന്ദ്രൻ, ഹരികൃഷ്ണൻ, മുഹമ്മദ് ഹനീഫ്, സാജു ജോർജ്,അസ്ഹർ പുള്ളിയിൽ, ബഷീർ രാമപുരം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തനിമ റിയാദ് സെക്രട്ടറി താജുദ്ദീൻ ഓമേൾരി സ്വാഗതവും കാമ്പയിൻ കോ ഓർഡിനേറ്റർ സിദ്ദീഖ് ബിൻ ജമാൽ നന്ദിയും പറഞ്ഞു.*


റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ