കേളി കേരളപ്പിറവി ആഘോഷിച്ചു
Thursday, November 17, 2016 6:32 AM IST
ലണ്ടൻ: കേരളപ്പിറവിയുടെ അറുപതാമഹഴ വാർഷികം ‘ കേളി ‘ നവംബർ 13്ഴ ഞായറാഴ്ച, ലണ്ടൻ, ഈസ്റ്റ് ഹാമിലുള്ള ശ്രീനാരായണ ഗുരു മിഷൻ ഹാളിൾ വെച്ച് നിറഞ്ഞ സദാിനെ സാക്ഷി നിർത്തി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. യു.കെ മലയാളികൾക്കിടയിൽ മലയാളി സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന ‘കേളി’ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കഴിഞ്ഞ എട്ടുവർഷമായി കേരളപ്പിറവി ആഘോഷിക്കുവാൻ തുടങ്ങിയിട്ട്. തുളസി രാജൻ ഭദ്രദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. കലാ, സാഹിത്യ,സാംസ്കാരിക പ്രവർത്തകരുൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും നൂറുകണക്കി്ഴ് പേർ ആഘോഷ പരിപാടികളിൽ സന്നിഹിതരായിരുന്നു.

അജിത് പാലിയത്ത് ആലപിച്ച ‘ മാമാങ്കം‘.... എന്ന ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. ലണ്ടനിലെ ഈസ്റ്റ് ഹാമിൽ അജിത് ആദ്യമായി പാടുന്നതും ‘കേളി’ അവതരിപ്പിച്ച ‘സ്മൃതി സന്ധ്യ’ എന്ന പരിപാടിയിലൂടെയായിരുന്നു. തുടർന്നു പ്രശസ്ത നർത്തകി കലാമണ്ഡലം ശ്രുതിയുടെ മോഹിനിയാട്ടം നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുപോലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്തം, കവിതകൾ, ഗാനങ്ങൾ, അശ്വതി.എം.ശശിധരൻ അവതരിപ്പിച്ച പരദൂഷണത്തെ ക്കുറിച്ചുള്ള ചിത്രീകരണവും, അശ്വതി ജയചന്ദ്രൻ വീണവായിച്ചതും പരിപാടി ഭാവ രാഗ താള സമന്വയസാന്ദ്രമാക്കി. യുക്കേയിലെ അറിയപ്പെടുന്ന അഭിനേതാക്കളായ ജയ്സൺ ജോർജ്‌ജും, കീർത്തി സോമരാജനും ചേർന്ന് അണിയിച്ചൊരുക്കിയ ലഘുനാടകമായ ‘തീൻ മേശയിലെ ദുരന്തം‘ പ്രേക്ഷകർ നന്നായി ആസ്വദിച്ചു.

കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്‌തികൾക്ക് എല്ലാ വർഷവും നൽകിവരുന്ന ‘കേളി പുരസ്കാരം’ ഇക്കുറിയും യുകെയിലെ കലാ സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധ്യങ്ങളായ സി.എ. ജോസഫ്, സിസിലി ജോർജ് , അജിത് പാലിയത്ത്, ശ്രുതി കലാമണ്ഡലം, അശ്വതി ശശിധരൻ, എന്നിവർക്ക് നല്കി. ഫ്രഡിൻ സേവ്യറിന് പ്രത്യേക പുരസ്കാരം നൽകുകയുണ്ടായി.

യുകെ മലയാളികളുടെ കലാ പ്രവർത്തനങ്ങൾ മറ്റു പ്രവാസി മലയാളികളേക്കാൾ മികച്ചതായിരിക്കണം എന്ന ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുകയും, നാടകം, കവിത, ചിത്ര രചന എന്നീ മേഖലകളിൽ തനതായ വ്യക്‌തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള അതുല്യ കലാകാരൻ ശിവാനന്ദൻ കണ്വാശ്രമത്തിന്റെ സ്മരണ നിലനിർത്തുവാനായ് കേളി എല്ലാ വർഷവും നൽകി വരുന്ന ‘ആർട്ടിസ്റ്. ശിവാനന്ദൻ കണ്വാശ്രമത് അനുസ്മരണ പുരസ്കാരം‘ പ്രശസ്ത നാടക നടനും, സംവിധായകനും, ക്രൊയ്ഡോൺ ഡ്രാമ തീയറ്റേഴ്സ്റ്റിന്റെ സാരഥി കൂടിയായ വിജയകുമാർ ചേന്നൻകോടിന് നൽകി ആദരിച്ചു.

കേളിക്കുവേണ്ടി നിശ്ചലചിത്രങ്ങൾ എടുത്ത സത്യകാമൻ സോമരാജൻ, വീഡിയോ എടുത്ത ഷെറിൻ സത്യശീലൻ, ശബ്ദം നിയന്ത്രിച്ച അസ്ലം, വെളിച്ചവിതാനം ഒരുക്കിയ സുഭാഷ് എന്നിവരും മറ്റ് സഹായങ്ങൾ ചെയ്തുതന്ന വക്കം. ജി.സുരേഷ്കുമാർ, ഗിരിധരൻ, സതീഷ്, മോഹൻ, ജഗൻ, ഷിബു എന്നിവർക്കും കലാപരിപാടി ആസ്വദിയ്ക്കുവാൻ എത്തിയവർക്കും, സംഭാവന നൽകി സഹായിച്ചവർക്കും ‘കേളി’ യുടെ സാരഥികളായ ശശി. എസ്.കുളമട, ഫ്രഡിൻ സേവ്യർ, ബിനോയ്, സുഗേഷ്, കീർത്തി എന്നിവർ നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: അജിത് പാലിയത്ത്