ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മിഷൻ ഞായർ ആചരിച്ചു
Friday, November 18, 2016 2:59 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നവംബർ 6–ാം തീയതി മിഷൻ ഞായർ ആചരിച്ചു. രാവിലെ പത്തിനു തിരുകർമ്മങ്ങൾ ആരംഭിക്കുകയും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും PIME (Pontifical Institute for Foreign Missions), സുപ്പീരിയർ പള്ളിപ്പറമ്പിൽ ജോർജച്ചനും നേതൃത്വം നൽകി. വൈദ്യുതിയോ മറ്റാധുനിക സൗകര്യങ്ങളോ ഇല്ലാത്ത തീവ്രവാദ ഭീഷണികളുള്ള ആഫ്രിക്കയിലെ ഉൾപ്രദേശങ്ങളിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ദൈവരാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന മിഷിനറിമാരുടെ പ്രവർത്തനങ്ങൾ ബഹു. ജോർജച്ചൻ വിവരിച്ചത് വിശ്വാസികൾക്ക് നവോന്മേഷം നൽകി. PIME മിഷൻ മിഷിഗണിൽ ഒക്ടോബർ ആറാം തീയതി ധനശേഖരണാർത്ഥം സംഘടിപ്പിച്ച സ്നേഹവിരുന്നിൽ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകാംഗങ്ങൾ നൽകിയ സഹകരണത്തിന് ഏറെ സന്തോഷത്തോടെ നന്ദി പറഞ്ഞു.

തിരുകർമ്മങ്ങൾക്കു ശേഷം മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ധനശേഖരണാർത്ഥം വിവിധയിനം കായിക ഇനങ്ങൾ സംഘടിപ്പിച്ചു. മിഷൻ ലീഗ് ഡയറക്ടർ സുബി തേക്കിലക്കാലട്ടിൽ, ബിജോയിസ് കവണാൻ, ജലീന ചാമക്കാലായിൽ, മിഷൻ ലീഗ് പ്രസിഡന്റ് ബെഞ്ചമിൻ തെക്കനാട്ട്, ക്രിസ്റ്റീന തൈമാലിൽ, സ്നേഹ മരങ്ങാട്ടിൽ, നെയില തേക്കിലക്കാട്ടിൽ, അലീന ചാമക്കാലായിൽ എന്നിവർ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മിഷൻ ലീഗിനോടൊപ്പം മിഷൻ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ലീജിയൻ ഓഫ് മേരി അംഗങ്ങൾ അപ്പവും ചിക്കൻ കറിയും ചൂടൻ ഓംലെറ്റുമുണ്ടാക്കി വിശ്വാസികൾക്കു നൽകി. ലീജിയൻ ഓഫ് മേരി അംഗങ്ങളോടൊപ്പം പ്രസിഡന്റ് ട്രില്ലി കക്കാട്ടിൽ, സാലി ചാക്കച്ചേരിൽ, ക്ലാര വെട്ടിക്കാട്ട്, ജലീന ചാമക്കാലായിൽ, ജെയിംസ് തോട്ടം, ഷിൻസ് തൈതറപ്പേൽ, മനു കുഴിപ്പറമ്പിൽ, ബിജോയിസ് കവണാൻ, ജെയിൻ കണ്ണച്ചാൻപറമ്പിൽ, സനീഷ് വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

വിജയികൾക്ക് രാമച്ചനാട്ട് ഫിലിപ്പച്ചൻ സമ്മാനങ്ങൾ നൽകി. അമേരിക്കയിൽ വളരുന്ന പുത്തൻ തലമുറയ്ക്ക് ഇടവകയുടെ മിഷൻ ഞായർ പ്രവർത്തനങ്ങൾ സാർവ്വത്രിക സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കുകാരാവാൻ വലിയ അവസരവും എല്ലാവരും ഒരു മിഷനറിയാണെന്ന ബോധ്യവും നേടാൻ സഹായിക്കുന്നു. ജെയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം