എംഎംസിഎ ശിശുദിനാഘോഷം 19ന്
Friday, November 18, 2016 4:20 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ശിശുദിനാഘോഷം നവംബർ 19ന് (ശനി) രാവിലെ 10.30 മുതൽ വിഥിൻഷോ സെന്റ് ജോൺസ് സ്കൂളിൽ ആഘോഷിക്കുന്നു.

എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാഘാടനം ചെയ്യും. കുട്ടികളുടെ പ്രസംഗ മത്സരം, ക്വിസ് മത്സരം, ഫാൻസിഡ്രസ്, പെയിന്റിംഗ് എന്നീ മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികൾക്ക് എംഎംസിഎ കമ്മിറ്റിയംഗങ്ങൾ നേതൃത്വം നല്കും.

എംഎംസിഎ പുറത്തിറക്കുന്ന 2017ലെ കലണ്ടറിന്റെ പ്രകാശനം ജോബി മാത്യു വൈസ് പ്രസിഡന്റ് പി.കെ. ഹരികുമാറിനു നൽകി നിർവഹിക്കും. പ്രസംഗ മത്സരത്തിന്റെ ഗ്രൂപ്പുകളും പ്രസംഗ വിഷയങ്ങളും (ഓരോ ഗ്രൂപ്പിലും പങ്കെടുക്കുന്ന മത്സരാർഥികൾക്കുവേണ്ടി ഒരു ബോക്സിൽ വച്ചിട്ടുണ്ടാവും. അതിൽ നിന്നും മത്സരിക്കുന്ന കുട്ടി തിരഞ്ഞെടുക്കുന്ന വിഷയം ഏതാണോ, ആ വിഷയത്തെ സംബന്ധിച്ചായിരിക്കണം പ്രസംഗിക്കേണ്ടത്). മൂന്ന് മിനിറ്റാണ് സമയം

രണ്ടാം ക്ലാസും അതിന് താഴെയും -Your School

2. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ (3–6) Holiday, Birthday Patry, My Hobby, Best Friend.

3. ഏഴാം ക്ലാസ് മുതൽ മുകളിലോട്ട് lmportance of Library, Talk about the coutnry you live, lmportance of sports in your life, Importance of healthy diet.

ക്വിസ് മത്സരം

1. Year 3 - 5, 2. Year 6 - 8, 3. Year 9 & above

ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്

1. Nursery, Reception, Year 1

2. Year 2 - 4

3. Year 5 - 8

4. Year 9 & above


ഫാൻസി ഡ്രസ്

1. Nursery, Reception, Year 1

2. Year 2 - 5

3. Year 5 & above


സ്കൂളിന്റെ വിലാസം: St. JOHN’S SCHOOL, WOODHOUSE LANE, BENCHIL, MANCHESTER, M22 9 NW.

റിപ്പോർട്ട്: അലക്സ് വർഗീസ്