അയ്യപ്പ പൂജ 19ന്
Friday, November 18, 2016 5:36 AM IST
ന്യൂഡൽഹി: ആർകെപുരം സെക്ടർ മൂന്നിലുള്ള മലയാളി പോലീസുകാരുടെ നേതൃത്വത്തിൽ അയ്യപ്പ പൂജ സെക്ടർ അഞ്ചിലെ പാർക്കിൽ സംഘടിപ്പിക്കുന്നു. നവംബർ 19ന് (ശനി) പുലർച്ചെ അഞ്ചു മുതൽ ഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സ്വാതി പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്‌തി ഗാനം, കലാമണ്ഡലം ശ്രീ കുമാറിന്റെ ശിഷ്യർ അവതരിപ്പിക്കുന്ന ചെണ്ടമേളം, ദീപാരാധന, നമഘോഷ ലഹരിയുടെ ഭജന, അത്താഴപൂജ, കരിമരുന്ന് പ്രയോഗം, അന്നദാനം എന്നിവ നടക്കും.

വിവരങ്ങൾക്ക്: 9654983352.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്