മിഷൻലീഗ് നേതൃപരിശീലനം
Friday, November 18, 2016 9:22 AM IST
ബംഗളൂരു: ചെറുപുഷ്പ മിഷൻലീഗിന്റെ ഭാരവാഹികൾക്കായി നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു. ധർമാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടന്ന പരിപാടി മതബോധന കേന്ദ്രം ഡയറക്ടർ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. സജി പരിയപ്പനാൽ, ഫാ. തോമസ് ഇരുമ്പുകുത്തി, ഫാ. മാത്യു മുപ്പത്തിഞ്ചിറ, ഫാ. സിജു പയസ്, സെന്റ് തോമസ് ഫൊറോന ഇടവക ആനിമേറ്റർ ടോമി, മിഷൻലീഗ് സെക്രട്ടറി മാത്യു തോമസ്, എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് ഇരുമ്പുകുത്തി സിഎംഐ ക്രൈസ്തവ നേതൃത്വത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ഫിലിപ് മാത്യു, മീര ജോർജ്, സിസ്റ്റർ വിജി, ജിനി ജോയിക്കുട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.