മോറിയാ മീറ്റ് –2016 19 മുതൽ
Friday, November 18, 2016 9:23 AM IST
ബംഗളൂരു: ധർമാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സാന്തോം യൂത്തും സാന്തോം പ്രഫഷണൽ ഫോറവും സംയുക്‌തമായി സംഘടിപ്പിക്കുന്ന യുവജനധ്യാനം മോറിയ മീറ്റ്–2016 സെന്റ് തോമസ് ദേവാലയത്തിൽ 19, 20 തീയതികളിൽ നടക്കും. 19ന് രാവിലെ ഒമ്പതിന് ധ്യാനം ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദേവാലയത്തിൽ നേരിട്ടോ, www.spfbangalore. com/moriah എന്ന വെബ്സൈറ്റ് മുഖേനയോ പേര് രജിസ്റ്റർ ചെയ്യണമെന്ന് വികാരി റവ. ഡോ.തോമസ് കല്ലുകളം സിഎംഐ അറിയിച്ചു. ഫോൺ: 9035852554, 9739403857.