മത്തിക്കരെ ഇടവകദിനവും വാർഷികാഘോഷവും
Friday, November 18, 2016 9:24 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ ഇടവകദിനവും എംസിഡബ്ല്യുഎയുടെ വാർഷികവും 20ന് നടക്കും. രാവിലെ ഒമ്പതിന് കൃതജ്‌ഞതാ ബലിക്ക് വികാരി ഫാ. മാത്യു പനയ്ക്കക്കുഴി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോയ്സ് ഉറുമ്പുകുഴിയിൽ സഹകാർമികനാകും. ഫാ. മാർട്ടിൻ വിതയത്തിൽ സന്ദേശം നല്കും. തുടർന്ന് 12.30ന് സ്നേഹവിരുന്ന്, വാർഡ് തലത്തിലുള്ള കലാമത്സരങ്ങൾ എന്നിവയും നടക്കും.

വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. മാത്യു പനയ്ക്കക്കുഴി അധ്യക്ഷത വഹിക്കും. ഫൊറോന ട്രസ്റ്റി പി.എ. ജോസ്, എംസിഡബ്ല്യുഎ പ്രസിഡന്റ് പി.കെ. ചാക്കോ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.