സ്വീകരണം നൽകുന്നു
Friday, November 18, 2016 9:55 AM IST
ദോഹ: ഹൃസ്വസന്ദർശനാർഥം ദോഹയിലെത്തിയ ഇടത് ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും പുരോഗമന കലാ സാഹിത്യ സെക്രട്ടറിയുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദിനും ഡിവൈഎഫ്ഐ മുൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യുവിനും സംസ്കൃതി സ്വീകരണം നൽകുന്നു. നവംബർ 19ന് (ശനി) വൈകുന്നേരം ഏഴിന് സ്കിൽസ് ഡവലമെന്റ് സെന്ററിലാണ് പരിപാടി.