സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തെ ചെറുക്കുക: കല കുവൈറ്റ്
Friday, November 18, 2016 9:55 AM IST
കുവൈത്ത് സിറ്റി: കേരളത്തിന്റെ സമ്പത്ത് ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഡ നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അസാധുവാക്കിയ നോട്ടുകൾ മാറി കൊടുക്കുന്നതിൽ നിന്നും പഴയ നോട്ടുകൾ നിക്ഷേപിക്കുന്നതിൽ നിന്നും സഹകരണ ബാങ്കുകളെ മാറ്റിനിർത്തുകവഴി സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഡ നീക്കമാണ് നടന്നുവരുന്നത്. ഇത് ചെറുക്കേണ്ടതുണ്ട്.

പൊതു മേഖല ബാങ്കുകൾക്കപ്പുറമുള്ള സേവനമാണ് കേരളത്തിൽ സഹകരണ ബാങ്കുകൾ നൽകുന്നത്. ബിജെപി സർക്കാരും ആർബിഐയും ചേർന്ന് നടത്തുന്ന ഈ കള്ളക്കളി അവസാനിപ്പിക്കാനും സഹകരണ പ്രസ്‌ഥാനത്തെ സംരക്ഷിക്കാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമര പരിപാടികളിൽ മുഴുവൻ പ്രവാസി കുടുംബങ്ങളും പങ്കാളികളാകളാകണമെന്ന് കല കുവൈറ്റ് ഭാരവാഹികളായ ആർ.നാഗനാഥനും സി.കെ. നൗഷാദും അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ