ആദ്യ കുർബാന സ്വീകരണവും സൈ്‌ഥര്യലേപന കൂദാശ സ്വീകരണവും 20ന്
Friday, November 18, 2016 9:59 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും സൈ്‌ഥര്യലേപന കൂദാശ സ്വീകരണവും നവംബർ 20ന് (ഞായർ) നടത്തുന്നു. രാവിലെ ഒമ്പതിന് സഫ്ദർജംഗ് എൻക്ലേവിലുള്ള സെന്റ് മേരീസ് സ്കൂളിലാണ് ശുശ്രൂഷകൾ.

ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. പയസ് മാലകണ്ടത്തിൽ, ഫാ. ജോസ് വട്ടക്കുഴി, എന്നിവർ സഹകാർമികാരായിരിക്കും. തുടർന്ന് നടക്കുന്ന ഇടവകദിനാഘോഷത്തിൽ ഇടവകാംഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറും. സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനദാനം മോൺ. ഫാ. ജോസ് ഇടശേരി നിർവഹിക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്