ഭക്‌തിയുടെ നിറവിൽ മണ്ഡലപൂജയ്ക്കൊരുങ്ങി അരിസോണ
Saturday, November 19, 2016 2:06 AM IST
അരിസോണ : അയ്യപ്പസ്വാമി മണ്ഡലകാലത്തോടനുബന്ധിച്ചു അരിസോണയിയിലെ അയ്യപ്പ ഭക്‌തർ എല്ലാവർഷവും നടത്തിവരാറുള്ള വൃതാനുഷ്‌ടാനവും ഭജനയും അയ്യപ്പപൂജയും വൃശ്ചികം ഒന്നു മുതൽ 41 ദിവസക്കാലം (നവംബർ 16 മുതൽ ഡിസംബർ 26 വരെ) നടത്തുന്നു. ഈ മണ്ഡലകാല ദിനങ്ങളിൽ അരിസോണയിലുള്ള വിവിധ ക്ഷേത്രങ്ങളിൽ വച്ചും ഭക്‌തജനങ്ങളുടെ ഭവനങ്ങളിൽ വച്ചും അയ്യപ്പഭജനയും പൂജയും നടക്കും. മണ്ഡലകാല വൃതാരംഭത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച നവംബർ 20–നു വൈകിട്ട് അഞ്ചിനു ഭാരതീയ ഏകതാ മന്ദിറിൽ വച്ചു അയ്യപ്പഭജന, ദീപാരാധന, പടിപൂജ എന്നിവ നടത്തുന്നു.

അയ്യപ്പസമാജ് അരിസോണയുടെ ആഭിമുഖൃത്തിൽ നടക്കുന്ന പൂജാദികർമ്മങ്ങളിലും ഭജനയിലും പങ്കുചേർന്നു കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാൻ ലഭിക്കുന്ന ഈ അത്യപൂർവ അവസരം എല്ലാ അയ്യപ്പ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര് അഭ്യര്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബാബു തിരുവല്ല (6234551553) , ഡോ. ഹരികുമാർ കളീക്കൽ (4803815786) , ശ്രീപ്രസാദ് (4806209334), സുധിർ കൈതവന (4802467546). www.ayyappasamaj.org

റിപ്പോർട്ട്: മനു നായർ