ലണ്ടൻ നഗരത്തിനു മുകളിൽ വൻ വിമാന ദുരന്തം ഒഴിവായി
Saturday, November 19, 2016 2:06 AM IST
ലണ്ടൻ: നഗരത്തിനു മുകളിൽ വിമാനത്തിൽ ഡ്രോൺ ഇടിക്കുന്നത് ഒഴിവായത് തലനാരിഴയ്ക്ക്. 165 പേർ യാത്ര ചെയ്ത വിമാനത്തിന് 20 മീറ്റർ അടുത്തു വരെ ഡ്രോൺ എത്തി.

എയർബസ് എ320 ആണ് ഭാഗ്യത്താൽ മാത്രം വൻ അപകടത്തിൽനിന്നു രക്ഷപെട്ടത്. ഈ സമയം വിമാനം ഹീത്രീ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.

കോക്ക്പിറ്റ് ജാലകത്തിലൂടെ പൈലറ്റ് ഡ്രോൺ നേരിൽ കാണുക തന്നെ ചെയ്തു. എന്നാൽ, ആ സമയം പൈലറ്റിനു കാരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന ദൂരമായിരുന്നില്ല. ഭാഗ്യത്താൽ മാത്രമാണ് രക്ഷപെട്ടതെന്ന് അധികൃതർ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ