നോർക്ക ഹെൽപ് ഡസ്ക് മർഹബയിൽ 19 മുതൽ
Saturday, November 19, 2016 6:29 AM IST
ജിദ്ദ: പ്രവാസികൾക്കായുള്ള നോർക്കയുടെ തിരിച്ചറിയൽ കാർഡിന് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർക്കായി ജിദ്ദാ ഐസിഎഫ് ആസ്‌ഥാനമായ മർഹബയിൽ ഹെൽപ് ഡസ്ക് തുറക്കുന്നു. നിലവിലുള്ള വാരാന്ത സേവനം ആഴ്ചയിൽ മുഴുവൻ ദിവസവും ലഭ്യമാക്കുകയാണ് ലക്ഷ്യം.

നവംബർ 19 ന് (ശനി) വൈകുന്നേരം ആറു മുതൽ ഹെൽപ് ഡസ്ക് പ്രവർത്തനസജ്‌ജമാകും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതുവരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. നിലവിൽ കാർഡ് ഉള്ളവർക്ക് അത് പുതുക്കുന്നതിനുള്ള ഫോമും ഓഫീസിൽ ലഭ്യമാണ്. നോർക്ക സംബന്ധമായ സംശയ നിവാരണവും ഡസ്കിൽ ലഭ്യമാകുന്നതായിരിക്കും. ജിദ്ദയിലെ 44 ഏരിയകളിൽ ഐസിഎഫ് പ്രവർത്തകരുമായി ബന്ധപ്പെട്ട് ഫോം ലഭിക്കാനും സ്വീകരിക്കാനും സംവിധാനവും ചെയ്തിട്ടുണ്ട്. മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, ഇഖാമയുടെ കോപ്പി, പാസ്പോർട്ടിന്റെ വീസ പേജ് അടക്കമുള്ള പേജുകളുടെ കോപ്പി എന്നിവ സഹിതമാണ് അപേക്ഷകർ വരേണ്ടതെന്ന് ഐസിഎഫ് പ്രസിഡന്റ് മുഹ്യുദ്ദീൻ സഅദി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മളാഹിരി എന്നിവർ അറിയിച്ചു.

ഹെൽപ് ഡസ്കിൽ സൈതലവി കൂമണ്ണ, ഹനീഫ് താനൂർ, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുസലാം മുസ്ലിയാർ, മുഹമ്മദാലി മാസ്റ്റർ, റഷീദ് പനങ്ങാങ്ങര, ഇബ്റാഹിം മാസ്റ്റർ എന്നിവർ പൊതുജന സേവനത്തിനായുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 0126447669.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ