മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന് ഫൊക്കാനയുടെ ആശംസകൾ
Saturday, November 19, 2016 6:30 AM IST
ന്യൂയോർക്ക്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിനും അവാർഡ് ജേതാവ് വീണ ജോർജിനും ഫൊക്കാന ആശംസകൾ നേരുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു.

നവംബർ 19ന് ഹൂസ്റ്റൺ ഇന്ത്യാ ഹൗസിൽ നടക്കുന്ന മാധ്യമ ശ്രീ പുരസ്കാര ദാന ചടങ്ങ് അമേരിക്കൻ മാധ്യമ ചരിത്രത്തിനും മലയാളി സമൂഹത്തിനും മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.

ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന പുരസ്കാര ദാന ചടങ്ങ് ഫൊക്കാനയ്ക്കു വലിയ അഭിമാനമാണെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ഇന്ത്യ പ്രസ് ക്ലബിന്റെ രൂപീകരണവും അതിന്റെ പ്രൗഡിയിലുള്ള അവാർഡ് ദാന ചടങ്ങും അമേരിക്കൻ മലയാളി മാധ്യമലോകത്തെ ലോകമലയാളികൾക്കിടയിൽ ശ്രദ്ധ നൽകുവാൻ ഇടയാക്കിയതയി ട്രഷറർ ഷാജി വർഗീസ് പറഞ്ഞു.

ഫൊക്കാനയ്ക്കു പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി നിന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിനും അതിൽ പങ്കെടുക്കാൻ വേണ്ടി എത്തിച്ചേർന്ന എം.ബി. രാജേഷ് എംപി, വീണ ജോർജിനും ഫൊക്കാന ആശംസകൾ നേരുന്നതായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ അറിയിച്ചു.

ഫൊക്കാനയുടെ വളർച്ചയിൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പങ്കു വളരെ വലുതാണെന്ന് ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ