കഗദാസപുര ദേവാലയത്തിൽ മരിച്ചവരുടെ ഓർമത്തിരുനാൾ
Saturday, November 19, 2016 6:37 AM IST
ബംഗളൂരു: ബസവനഗർ കഗദാസപുര സെന്റ് മേരീസ് ദേവാലയത്തിൽ സകല മരിച്ചവരുടെയും ഓർമത്തിരുനാൾ ആചരിച്ചു. പുനരുത്ഥാനത്തേയും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായുള്ള ഐക്യത്തെയും ഏറ്റുപറഞ്ഞുകൊണ്ട് ആയിരങ്ങൾ ഭക്‌തിസാന്ദ്രമായ തിരുക്കർമത്തിൽ പങ്കെടുത്തു. മരിച്ചുപോയ സകലരെയും അനുസ്മരിച്ചുകൊണ്ട് പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തിൽ സ്മരണാഞ്ജലിയർപ്പിച്ചുകൊണ്ട് സഹവികാരി ഫാ.വർഗീസ് പുതുവേലിത്തറ ദീപം തെളിച്ചു. ആയിരത്തിലേറെ കത്തിയെരിയുന്ന മെഴുകുതിരികൾ തെളിച്ചുകൊണ്ടുള്ള ദീപാർച്ചനയിലും വിശ്വാസികൾ പങ്കുകൊണ്ടു. മരിച്ചവർക്കായി വികാരി ഫാ. ഡേവിസ് പാണാടൻ സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. തുടർന്നു നടന്ന ഒപ്പീസ് തിരുക്കർമത്തിന് സഹവികാരി ഫാ. വർഗീസ് പുതുവേലിത്തറ കാർമികത്വം വഹിച്ചു. തുടർന്നു സ്നേഹവിരുന്നും നടന്നു.