ബ്രിജിയുടെ ചിത്രപ്രദർശനം നടത്തി
Saturday, November 19, 2016 6:38 AM IST
ബംഗളൂരു: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളെ ആസ്‌ഥാനമാക്കി ബംഗളൂരുവിലെ മലയാളി സാഹിത്യകാരി ബ്രിജി വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തി. തിരുവനന്തപുരം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഹാകവി ‘പി’ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ 110–ാം ജന്മദിനത്തിൽ കവിയുടെ ജന്മനാടായ കാഞ്ഞങ്ങാട്ട് നടത്തിയ ആഘോഷപരിപാടിയോടനുബന്ധിച്ചാണ് പ്രദർശനം നടത്തിയത്. ലളിത കലാ അക്കാദമി വൈസ് ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. ബ്രിജിയുടെ ‘നാലാം ചക്രവർത്തി ‘എന്ന കഥാ സമാഹാരം ചടങ്ങിൽ കേരള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു. പി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എഴുത്തുകാരനായ ചന്ദ്രപ്രകാശ് നേതൃത്വം നല്കി.