പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ വിയന്നയിൽ
Saturday, November 19, 2016 7:39 AM IST
വിയന്ന: വിയന്നയിലെത്തിയ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങളെ പ്രവാസി മലയാളി ഫെഡറേഷൻ നേതാക്കൾ സന്ദർശിച്ചു. വിയന്നയിൽ നടക്കുന്ന തൊഴിൽ സംരംഭകർക്കായുള്ള എട്ടാമത് ഗ്ലോബൽ പീറ്റർ ഡ്രക്കർ ഫോറത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ജോർജ് പടിക്കക്കുടി, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, പിഎംഎഫ് യൂറോപ്പ് റീജൺ പ്രസിഡന്റ് സിറിൽ ജേക്കബ്, ഓസ്ട്രിയൻ വിംഗ് ജോയിന്റ് സെക്രട്ടറി ജോളി തുരുത്തുമാലിൽ എന്നിവർ മുനവറലി തങ്ങളുമായി ചർച്ച നടത്തി. പ്രവാസി മലയാളി ഫെഡറേഷൻ നേതാക്കൾ പിഎംഎഫിന്റെ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. പിഎംഎഫ് നടത്താനുദ്ദേശിക്കുന്ന ഭാവി പരിപാടികളെക്കുറിച്ച് ഗ്ലോബൽ പ്രസിഡന്റ് ജോർജ് പടിക്കക്കുടിയും ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലും വിശദീകരിച്ചു. പിഎംഎഫിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുനവറലി ശിഹാബ് തങ്ങൾ പിന്തുണ അറിയിച്ചു.

ഒമാൻ യൂണിവേഴ്സിറ്റിയിലെ പ്രഫസർമാരായ ഡോ.അബ്ദുള്ള സബാഹി, ഡോ. കിരർ എന്നിവരും മുനവറലിയെ അനുഗമിക്കുന്നുണ്ട്.