വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് പൂജകൾക്ക് തുടക്കമായി
Saturday, November 19, 2016 8:53 AM IST
ന്യൂയോർക്ക്: അറുപത് നാൾ നീണ്ടു നിൽക്കുന്ന മണ്ഡല മകരവിളക്ക് പൂജകൾക്ക് വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ തുടക്കമായി. മുൻ വർഷത്തിലേത് പോലെ ഈ വർഷവും മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുവാനും അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും സർവ ഐശ്വേര്യ സിദ്ധിക്കുമായി വൻ ഭക്തജന തിരക്കാണ് ആദ്യത്തെ ദിവസംതന്നെ അനുഭവപ്പെട്ടത്. എല്ലാ ദിവസവും ക്ഷേത്രം പ്രസിഡന്റ് പാർഥസാരഥി പിള്ള, സെക്രട്ടറി പദ്മജ പ്രേം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്‌തിസാന്ദ്രമായ ഭജന, നെയ്യ് അഭിഷേകം, പാൽഅഭിഷേകം,തേൻ അഭിഷേകം, ചന്ദനാ അഭിഷേകം, ഭസ്മാഅഭിഷേകം എന്നീ അഭിഷേകങ്ങൾക്കുശേഷം ദീപരാധനയും നടത്തുന്നു.

മണ്ഡല മകരവിളക്ക് കാലമായ അറുപതു ദിവസവും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ നേതൃതത്തിലണ് പൂജാദി കർമങ്ങൾ നടത്തുന്നത്. എല്ലാ ദിവസവും നടക്കുന്ന പൂജാദി കർമങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ