അബുദാബിയിൽ ക്നാനായ കാത്തലിക് യുഎഇ കുടുംബസംഗമം നടത്തി
Saturday, November 19, 2016 8:59 AM IST
അബുദാബി: ക്നാനായ കാത്തലിക് കമ്യൂണിറ്റി യുഎഇയുടെ ആഭിമുഖ്യത്തിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ ക്നാനായ കുടുംബസംഗമം ‘കനിവ് 2016’ സംഘടിപ്പിച്ചു.

കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ക്നാനായ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. അബുദാബി ക്നാനായ കാത്തലിക് പ്രസിഡന്റ് റോയി കെ. തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ മുഖ്യസന്ദേശം നൽകി. വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ സുപ്പീരിയർ സിസ്റ്റർ ആനി ജോസഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജോസ് ജയിംസ്, യുഎഇ ക്നാനായ കാത്തലിക് ചെയർമാൻ വി.സി. വിൻസെന്റ് വലിയവീട്ടിൽ, ഫാ. തോമസ് കിരുമ്പുംകാലായിൽ, ഫാ. ആനി സേവ്യർ, ഫാ. ജോൺ പടിഞ്ഞാറെകര, ഷാജി ജേക്കബ്, ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ ക്നാനായ യൂണിറ്റുകൾ അവതരിപ്പിച്ച കൾചറൽ പരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള