ജൂബിലി ഇയർ ഓഫ് മേഴ്സി സമാപനവും തീർഥാടനവും 20ന്
Saturday, November 19, 2016 10:33 AM IST
ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയത്തിലെ ‘ജൂബിലി ഇയർ ഓഫ് മേഴ്സി’ സമാപന ചടങ്ങുകളുടെ സമാപനവും തീർഥാടനവും നവംബർ 20ന് (ഞായർ) നടക്കും.

‘നിങ്ങളുടെ സ്വർഗസ്‌ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ’ എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വർഷ ആചാരണ സമാപന ചടങ്ങുകൾ ക്രിസ്തുരാജ തിരുനാളായ 20ന് (ഞായർ) ഹിൽസ്ബർഗിലുള്ള സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ഇടവക സമൂഹം നടത്തുന്ന തീർഥാടനത്തോടെ ‘ജൂബിലി ഇയർ ഓഫ് മേഴ്സി’ക്ക് സമാപനം കുറിക്കും.

രാവിലെ 11.15 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ ദിവ്യബലിയോടെ സമാപന ചടങ്ങുകൾ ആരംഭിക്കും. പ്രശസ്ത ധ്യാന ഗുരുവും, കേരള കിഡ്നി ഫൗണ്ടേ ഷന്റെ സ്‌ഥാപകനുമായ ഫാ. ഡേവിസ് ചിറമ്മൽ ദിവ്യബലിക്ക് നേതൃത്വം നൽകും. തുടർന്ന് കരുണ കൊന്തയും ഹിൽസ്ബർഗിലുള്ള സെന്റ് ജോസഫ് ദേവാലയത്തിലേക്ക് തീർഥാടനവും നടക്കും. തീർഥാടനത്തിന്റെ ഭാഗമായി കാരുണ്യ വാതിൽ കടന്ന് സമ്പൂർണ ദണ്ഡവിമോചനം നേടാനുള്ള അവസരം ഹിൽസ്ബർഗിലുള്ള സെന്റ് ജോസഫ് ദേവാലയത്തിൽ ഒരുക്കിയിട്ടുള്ളതായി സംഘാടകനായ ജോജോ ചിറയിൽ അറിയിച്ചു.

സമ്പൂർണ ദണ്ഡവിമോചനം നേടുന്നതിനായി താഴെ പറയുന്ന നിബന്ധനകൾ കൂടി സംഘാടകർ അറിയിച്ചു.

1. ആത്മാർഥമായ കുമ്പസാരം നടത്തുക (കുമ്പസാരത്തിനുള്ള സൗകര്യം നമ്മുടെ പള്ളിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്), 2. കാരുണ്യസ്പർശത്തോടെ കുർബാനയിൽ പങ്കുചേരുക, 3. തിരുവത്താഴം സ്വീകരിക്കുക 4. കാരുണ്യ കവാടം കടന്നുവരിക.
5. വിശ്വാസത്തിന്റെ പാത സ്വീകരിക്കുക (ശ്ലീഹാമാരുടെ വിശ്വാസ പ്രമാണം). 6. പരിശുദ്ധ പിതാവിനും അവന്റെ ലക്ഷ്യങ്ങൾക്കും വേണ്ടി പ്രാർഥിക്കുക.

വിവരങ്ങൾക്ക്: ടോം പെരുമ്പായിൽ (ട്രസ്റ്റി) 6463263708, തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451 web: www.stthomassyronj.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം