ഫോക്സ് വാഗൻ 30,000 പേരെ പിരിച്ചുവിടുന്നു
Saturday, November 19, 2016 10:36 AM IST
ബർലിൻ: ജർമൻ കാർ നിർമാണ ഭീമൻമാരായ ഫോക്സ് വാഗൻ വിവിധ രാജ്യങ്ങളിലായി മുപ്പതിനായിരം തൊഴിലാളികളെ പിരിച്ചുവിടുന്നു.

2020 ഓടെയാണ് പിരിച്ചുവിടൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ചെലവുചുരുക്കലാണ് ലക്ഷ്യം. മലിനീകരണ തട്ടിപ്പ് വിവാദം കാരണം വന്ന നഷ്‌ടം പരിഹരിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളുടെ ഭാഗമാണിത്.

പിരിച്ചുവിടൽ വഴി 3.7 ബില്യൻ യൂറോ പ്രതിവർഷം കമ്പനിക്കു ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്. ആകെ തൊഴിൽ നഷ്‌ടത്തിൽ മൂന്നിൽ രണ്ടും ജർമനിയിലെ പ്ലാന്റുകളിൽ തന്നെയായിരിക്കും. വടക്കേ അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലാണ് പിന്നെ കൂടുതൽ. 2025 ആകുന്നതോടെ ജർമനിയിൽ മാത്രം 25,000 പേർക്ക് ജോലി നഷ്‌ടപ്പെടുമെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ