അമി ബിറയെ വിജയിയായി പ്രഖ്യാപിച്ചു
Monday, November 21, 2016 8:12 AM IST
സാക്രമെന്റൊ: ഇന്ത്യൻ അമേരിക്കൻ പ്രതിനിധി അമി ബിറ യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമി ബിറയുടെ കോൺഗ്രസിലേക്കുളള മൂന്നാമത്തെ വിജയമാണിത്. പൊതുതെരഞ്ഞെടുപ്പ് നടന്ന നവംബർ എട്ടിന് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചിരുന്നില്ല.

റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഷെറിഫ് സ്കോട്ടിനെയാണ് അമി ബിറ പരാജയപ്പെടുത്തിയത്. അമി ബിറക്ക് 129,064 (51.2 ശതമാനം) വോട്ടു ലഭിച്ചപ്പോൾ എതിർ സ്‌ഥാനാർഥി സ്കോട്ട് ജോണിന് ലഭിച്ചത് 123, 056 (48.8 ശതമാനം) വോട്ടുകളാണ്.

2016ൽ അമി ബിറയായിരുന്നു യുഎസ് കോൺഗ്രസിലെ ഏക ഇന്ത്യൻ അമേരിക്കൻ പ്രതിനിധി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റൊ ഖന്ന (കലിഫോർണിയ), രാജ കൃഷ്ണമൂർത്തി (ഇല്ലിനോയ്സ്), പ്രമീള ജയ്പാൽ(വാഷിംഗ്ടൻ), കമല ഹാരിസ് (കലിഫോർണിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പൊതുതെരഞ്ഞെടുപ്പിലെ അവസാന വിജയ പ്രഖ്യാപനമായിരുന്ന അമി ബിറയുടേത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ