കേരള ചേംബർ ഓഫ് കൊമേഴ്സ് ഡിബേറ്റ് സംഘടിപ്പിച്ചു
Monday, November 21, 2016 8:17 AM IST
ന്യൂജേഴ്സി: പ്രവാസി മലയാളികൾക്കായി കെസിസിഎൻഎ (കേരള ചേംബർ ഓഫ് കൊമേഴ്സ്) ഡിബേറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് അനിയൻ ജോർജ് സംഘടിപ്പിച്ച ‘ടെലി കോൺഫറൻസ് ഡിബേറ്റിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണത്തിനും കള്ളനോട്ടിനും അഴിമതിക്കും തീവ്രവാദത്തിനും തടയിടുന്നതിനായി നടപ്പാക്കിയ കറൻസി റദ്ദാക്കൽ പ്രഖ്യാപനത്തെ പ്രവാസി മലയാളികൾ സ്വാഗതം ചെയ്തു.

നൂറിനുമേൽ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കുചേർന്ന ഡിബേറ്റിൽ എം.ബി രാജേഷ് എംപി ആമുഖ പ്രസംഗം നടത്തി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒട്ടേറെ സംശയങ്ങൾക്ക് വഴിതെളിച്ചുവെന്നും സാധാരണക്കാരെ പെരുവഴിയിലാക്കിയെന്നും വിദേശ ബാങ്കുകളിലെ കോർപറേറ്റ് മുതലാളിമാരെ സംരക്ഷിക്കുകയും സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ സഹകരണ ബാങ്കുകളുടെ നട്ടെല്ലൊടിച്ചുവെന്നും രാജേഷ് കൂട്ടിച്ചേർത്തു.

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ നാഷണൽ കോഓർഡിനേറ്റർ ജയശ്രീ നായർ പ്രധാനമന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ചും കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ മുൻ പ്രസിഡന്റ് ജയപ്രകാശ് സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ നിരത്തിയും രണ്ടു പാനലിസ്റ്റുകളായി ഡിബേറ്റിൽ പങ്കെടുത്തു.

ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജർ സിറിയക് ജോർജ് പ്രവാസികൾക്കുള്ള മാർഗനിർദേശം നൽകി. ഡബ്ല്യുഎംസി മുൻ ഗ്ലോബൽ ചെയർമാൻ അലക്സ് കോശി, ഡബ്ല്യുഎംസി നേതാക്കളായ പി.സി. മാത്യു, തങ്കമണി അരവിന്ദൻ, രുഗ്മിണി പദ്മകുമാർ, ഫൊക്കാന നേതാക്കളായ പോൾ കറുകപ്പള്ളിൽ, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ഫോമ നേതാക്കളായ വിൻസൻ പാലത്തിങ്കൽ, പോൾ സി. മാണി, വിനോദ് കൊണ്ടൂർ, ലാലി കളപ്പുരയ്ക്കൽ, സാബു സ്കറിയ, ജോൺ സി. വർഗീസ്, തോമസ് കോശി, ജോസഫ് ഔസോ, ജോൺ കെ. പോൾ, ബീന വള്ളിക്കളം, സുജ ജോസഫ് തുടങ്ങിയവരും മാധ്യമ പ്രവർത്തകരായ എ.സി. ജോർജ്, ജോയിച്ചൻ പുതുക്കുളം, സുനിൽ തൈമറ്റം എന്നിവരും മറ്റ് സംഘടനാ നേതാക്കളായ തോമസ് കൂവള്ളൂർ, സണ്ണി വള്ളിക്കളം, പീറ്റർ കുളങ്ങര, ഷീല ശ്രീകുമാർ, ജോൺ വർഗീസ്, ആനി ലിബു, സണ്ണി ഏബ്രഹാം, ബിനു ജോസഫ്, അനിൽ പുത്തൻചിറ, പ്രഭു കുമാർ, അലക്സ് മാത്യു, സജി പോൾ, തോമസ് ഓലിയാംകുന്നേൽ, കൃഷ്ണകുമാർ, നിഷി ഐശ്വര്യ തുടങ്ങി ഒട്ടേറെ പേർ സംവാദത്തിൽ പങ്കുചേർന്നു.