കെഇഎന്നിനും റോഷൻ റോയ് മാത്യുവിനും സ്വീകരണം നൽകി
Monday, November 21, 2016 8:24 AM IST
ദോഹ: ഹൃസ്വസന്ദർശനാർഥം ദോഹയിലെത്തിയ പുരോഗമന കലാ സാഹിത്യ സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദിനും ഡിവൈഎഫ്ഐ മുൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യുവിനും സംസ്കൃതി സ്വീകരണം നൽകി.

പ്രസിഡന്റ് എ.കെ. ജലീൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി എന്നിവർ സംസാരിച്ചു.